കൊച്ചി- മൂവാറ്റുപുഴയിൽ മിന്നലേറ്റ് യുവാവ് മരിച്ചു. ആറു പേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ആട്ടായത്ത് തച്ചിലുകുടിയിൽ മനൂപ്(34)ആണ് മരിച്ചത്. മഠത്തിക്കുന്നേൽ എം.എം ജിജോ(42), എം.എം ജോജോ(36), എം.എം ജിജി(39), പാപ്പനേത്ത് നിതേഷ് കുമാർ(29), ജോബി(40)രാജു(52) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തടിപ്പണി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഇവർക്ക് മിന്നലേറ്റത്.