ഡോക്ടറായ ഭര്‍ത്താവിനെ സംശയം; ഷോക്കടിപ്പിച്ചുകൊന്ന പ്രൊഫസര്‍ അറസ്റ്റില്‍

ഛത്താര്‍പുര്‍-മധ്യപ്രദേശില്‍ ഡോക്ടറായ ഭര്‍ത്താവിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ 63 കാരി പ്രൊഫസര്‍ അറസ്റ്റില്‍. കഴിഞ്ഞ ഏപ്രില്‍ 29 ന് ഛത്താര്‍പുര്‍ സിറ്റിയിലാണ് സംഭവം. പ്രശസ്തനായ ഡോക്ടര്‍ ദീര്‍ഘനാളായി അസുഖബാധിതനായിരുന്നുവെന്ന് പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതി ശ്രമിച്ചിരുന്നു.

ഗവ. മഹാരാജ പോസ്്റ്റ് ഗ്രജ്വേറ്റ് കോളേജില്‍ കെമിസ്ട്രി പ്രൊഫസറായിരുന്ന സ്ത്രീ ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതായി പോലീസ് സൂപ്രണ്ട് സച്ചിന്‍ ശര്‍മ പറഞ്ഞു.
65 കാരനായ ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തെ ചൊല്ലി ദമ്പതികള്‍ തമ്മില്‍ നിരന്തരം തര്‍ക്കങ്ങളുണ്ടാകാറുണ്ടെന്ന വിവരമാണ് കൂടുതല്‍ അന്വേഷണത്തിന് പോലീസിനെ പ്രേരിപ്പിച്ചത്.
ഏപ്രില്‍ 29-ന് ഭക്ഷണത്തില്‍ ഉറക്കഗുളിക ചേര്‍ത്ത് നല്‍കിയ ശേഷമാണ് ഇലക്ട്രിക് വയര്‍ ഉപയോഗിച്ച് ഷോക്കേല്‍പിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവം നടന്നയുടന്‍ പോലീസിനെ അറിയിക്കാത്തതും സംശയത്തിനു കാരണമായി.
മനോവൈകല്യമുള്ള മകനും തനിക്കും സുഖമില്ലെന്ന് പറഞ്ഞ് ഏപ്രില്‍ 30ന് ഇരുവരും സ്വകാര്യ കാറില്‍ ഝാന്‍സിയിലെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു.
ഭര്‍ത്താവിന് ദീര്‍ഘകാലമായി അസുഖമാണെന്ന് രണ്ട് ദിവസത്തിനുശേഷം മെയ് ഒന്നിന് ഇവര്‍ പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് പ്രൊഫസര്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.  തന്നെ ഭാര്യ ബാത്ത് റൂമില്‍ അടച്ചിട്ടതായി നേരത്തെ ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

 

ഫലപ്രഖ്യാപനത്തിന്‍റെ ആവേശത്തിനിടെ അമ്മയുടെ മരണം; അനുഭവം പങ്കുവെച്ച് നികേഷ് കുമാർ
കോവിഡ് പശ്ചാത്തലത്തില്‍ വിശുദ്ധ ഹജിന് ഇത്തവണയും പ്രത്യേക ഉപാധികള്‍

 

Latest News