റിയാദ്- കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഈ വർഷവും ഹജ് കർമത്തിന് പ്രത്യേക നിബന്ധനകള്‍ ഏർപ്പെടുത്തുമെന്ന് ഔദ്യോഗക വക്താവ് അറിയിച്ചു.
സ്ഥിതിഗതികള്‍ ആരോഗ്യമന്ത്രാലയം വിലയിരുത്തിവരികയാണെന്നും സുരക്ഷ ഉറപ്പുവരുത്താന്‍ എല്ലാ കാര്യങ്ങളും കണക്കിലെടുക്കുമെന്നും വക്താവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഹജ് കര്‍മം പൂര്‍ത്തിയാക്കുന്നതിനുള്ള പദ്ധതിയെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സൗദിക്കകത്തുള്ള തീര്‍ഥാടകരെ മാത്രം പങ്കെടുപ്പിച്ച് പരിമിത തോതിലാണ് ഹജ് കര്‍മം നിര്‍വഹിച്ചിരുന്നത്.
വിദേശത്തുനിന്നുള്ള തീര്‍ഥാടകരെ ഇത്തവണയും പങ്കെടുപ്പിക്കില്ലെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ ഏതാനും ദിവസം മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും അത്തരത്തിലുളള തീരുമാനമെടുത്തിട്ടില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം വിശദീകരിച്ചിരുന്നു.