വിശുദ്ധ ദിനരാത്രങ്ങളില്‍ പ്രാർഥിക്കാന്‍ അഭ്യർഥിച്ച് റെയ്ഹാന; സന്ദേശം കേള്‍ക്കാം

ന്യൂദല്‍ഹി- മലയാളി മാധ്യമ പ്രവർത്തകന്‍ സിദ്ദീഖ് കാപ്പനെ ദല്‍ഹിയിലെത്തിയിട്ടും കാണാന്‍ കഴിയാതെ നാട്ടിലേക്ക് മടങ്ങിയ  ഭാര്യ റെയ്ഹാനയുടെ സന്ദേശം സമൂഹ മാധ്യമങ്ങളില്‍ സുപ്രീം കോടതിയുടെ നിർദേശപ്രകാരം ദല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കാപ്പനെ രഹസ്യമായി ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെയാണ് അവർ നാട്ടിലേക്ക് മടങ്ങിയത്. സിദ്ദീഖ് കാപ്പനെ കാണാന്‍ പോലീസ് അനുവദിക്കുന്നില്ലെന്ന് റെയ്ഹാന ആരോപിച്ചിരുന്നു.

വ്യാഴാഴ്ച രാത്രിയോടെ ദല്‍ഹി എയിംസില്‍ നിന്ന് സിദ്ദീഖ് കാപ്പനെ മഥുര ജയിലിലേക്ക് മാറ്റിയത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് സിദ്ദീഖ് കാപ്പനെ ജയിലിലേക്ക് കൊണ്ടുപോയതെന്നാണ് പോലീസ് പഞ്ഞിരുന്നത്.

Latest News