നേമത്ത്  മുസ്‌ലിം  വോട്ടുകളുടെ എകീകരണം സംഭവിച്ചു,   നായര്‍വോട്ടുകള്‍ യുഡിഎഫിലേക്ക് പോയി

തിരുവനന്തപുരം- വിജയപ്രതീക്ഷയുണ്ടായിരുന്ന നേമം, തിരുവനന്തപുരം, വട്ടിയൂര്‍കാവ്, കഴക്കൂട്ടമടക്കമുള്ള തിരുവനന്തപുരത്തെ മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് ലഭിച്ചിരുന്ന വോട്ടുകളില്‍ ചോര്‍ച്ച സംഭവിച്ചതായി ബിജെപി വിലയിരുത്തല്‍.മുസ്‌ലിം വോട്ടുകളുടെ ഏകീകരണം സംഭവിച്ചതാണ് പരാജയകാരണം എന്ന് പറയുമ്പോഴും ബിജെപി ശക്തി കേന്ദ്രങ്ങളില്‍ വോട്ട് കുറഞ്ഞിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു. ബിജെപി സ്വാധീന മേഖലകളില്‍ 25 മുതല്‍ 100 വോട്ടുകള്‍ കുറഞ്ഞു. സിറ്റിങ് വാര്‍ഡുകളില്‍ ബഹൂഭൂരിപക്ഷത്തിലും വോട്ടുകുറഞ്ഞു. നേമത്തെ നായര്‍ വോട്ടുകളില്‍ നല്ലൊരുഭാഗം യുഡിഎഫിന് ലഭിച്ചു. ഇതിന് പുറമെ മുസ്‌ലിം വോട്ടുകളുടെ ഏകീകരണം സംഭവിച്ചതും തിരിച്ചടിയായെന്ന് സംസ്ഥാന നേതൃത്വം നടത്തിയ ജില്ലാതല അവലോകനത്തില്‍ വിലയിരുത്തി. വടകര എം.പി മുരളിയുടെ സാന്നിധ്യം ബി.ജെ.പിക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. 
കഴക്കൂട്ടത്ത് മത്സരിച്ച ശോഭാ സുരേന്ദ്രന്‍ പരാജയം വിലയിരുത്താനുള്ള യോഗത്തില്‍ പങ്കെടുത്തില്ല. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാര്‍ട്ടി നേതാക്കള്‍ക്കിടെയിലെ ഭിന്നതയും ഇപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുകയാണ്‌
 

Latest News