Sorry, you need to enable JavaScript to visit this website.

പിഷാരടി പോയിടത്തെല്ലാം യു.ഡി.എഫ് തോറ്റോ; സ്വന്തം വിജയം ചൂണ്ടിക്കാട്ടി ഷാഫിയുടെ മറുപടി

പാലക്കാട്- രമേഷ് പിഷാരടി പ്രചാരണത്തിന് പോയിടത്തെല്ലാം യു.ഡി.എഫ് സ്ഥാനാർത്ഥി തോറ്റെന്ന പ്രചാരണത്തിന് സ്വന്തം വിജയം ചൂണ്ടിക്കാട്ടി മറുപടിയുമായി ഷാഫി പറമ്പിൽ. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തനിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ഷാഫിയുടെ മറുപടി. 
ഷാഫിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

നന്ദി പിഷാരടി.
ആർജ്ജവത്തോടെ ഒപ്പം നിന്നതിന്. നിർണ്ണായകമായ ഒരു വിജയത്തിന് സാന്നിദ്ധ്യം കൊണ്ട് കരുത്ത് പകർന്നതിന്.
അവരവർക്കിഷ്ടപെടുന്ന പ്രസ്ഥാനങ്ങൾക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനോ മത്സരിക്കാനോ ഉള്ള  സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലീം കുമാറിനും പിഷാരടിക്കും ധർമ്മജനും ജഗദീഷിനുമൊക്കെയുണ്ട്.
 

Latest News