Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഓക്‌സിജന്‍ ജനറേറ്ററുകളുമായി ബ്രിട്ടന്റെ കൂറ്റന്‍ കാര്‍ഗോ വിമാനം നാളെ ദല്‍ഹിയിലെത്തും

ന്യൂദല്‍ഹി-കോവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയ്ക്ക് കൈത്താങ്ങായി യുകെയുടെ കൂറ്റന്‍ കാര്‍ഗോ വിമാനം ഞായറാഴ്ച ദല്‍ഹിയിലെത്തും. മൂന്ന് കൂറ്റന്‍ ഓക്‌സിജന്‍ ജനറേറ്ററുകളുമായി ലോകത്തെ ഏറ്റവും വലിയ ബ്രിട്ടന്റെ  കാര്‍ഗോ വിമാനം ഇന്ത്യയിലേക്ക് തിരിച്ചു. ഞായറാഴ്ച രാവിലെ ഇത് തലസ്ഥാനത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്റനോവ് 124 എന്ന് പേരുള്ള ഈ വിമാനം മിനിറ്റില്‍ 500 ലിറ്റര്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്റുകളുമായാണ് ഇന്ത്യയിലേക്ക് എത്തുന്നത്. 18 ടണ്‍ ഭാരമുള്ള ഈ ജനറേറ്ററുകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഓക്‌സിജന്‍ ഒരേ സമയം അമ്പത് പേര്‍ക്ക് ഉപയോഗിക്കാനാകും. ആശുപത്രികളില്‍ കഴിയുന്ന കൊറോണ രോഗികള്‍ക്ക് പ്ലാന്റ് ആശ്വാസം നല്‍കും. നോര്‍തേണ്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വിമാനം വെള്ളിയാഴ്ച പുറപ്പെട്ടു.
ഇന്ത്യയിലെത്തുന്ന ഓക്‌സിജന്‍ ജനറേറ്ററുകള്‍ ഇന്ത്യന്‍ റെഡ് ക്രോസിന്റെ സഹായത്തോടെ ആശുപത്രികളിലേക്ക് മാറ്റും. ഇതോടൊപ്പം 1000 വെന്റിലേറ്ററുകളും കയറ്റി അയച്ചിട്ടുണ്ട്. ഇന്ത്യ നേരിടുന്ന പ്രതിസന്ധിയില്‍ ബ്രിട്ടന്‍ നല്‍കുന്ന സഹായങ്ങളുടെ തുടര്‍ച്ചയാണിത്.വിദേശകാര്യ കോമണ്‍വെല്‍ത്ത് ഡെവലപ്‌മെന്റ് ഓഫീസാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് അനുവദിച്ചത്. മാരക വൈറസിനെ നിയന്ത്രിക്കാന്‍ ഇന്ത്യയ്ക്ക് സാധ്യമായ എല്ലാ സഹായവും തുടര്‍ന്നും നല്‍കുമെന്ന് ബ്രിട്ടീഷ് ഹെല്‍ത്ത് സോഷ്യല്‍ കെയര്‍ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് വ്യക്തമാക്കി.

Latest News