Sorry, you need to enable JavaScript to visit this website.

കോവിഡ്:  ഒരു ഗ്രാമത്തിന്റെ പ്രതിരോധ പാഠം

കോവിഡ് മഹാമാരി ലോകത്തിന്റെ വിവിധ ഭഗങ്ങളിൽ സംഹാര താണ്ഡവമടിയപ്പോൾ വാർത്താ മാധ്യമങ്ങളിലൂടെ വീക്ഷിക്കുകയും നെടുവീർപ്പിടുകയുമായിരുന്നു അന്ന്. കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളിൽ മൃതദേഹങ്ങൾ  കൂട്ടിയിടുകയും ഓക്‌സിജനും ഐ.സി.യുവിനും വേണ്ടി അട്ടഹാസങ്ങളും അലറിവിളികളും ഉയർന്നപ്പോഴും കേരളീയർക്ക് കൂസാലുണ്ടാക്കിയില്ല. 
എന്നാൽ ഇന്ന് കേരളത്തിന്റ വിവിധ ജില്ലകളിൽ കൂടി ആശങ്കയുണ്ടാക്കും വിധം വ്യാപിച്ചപ്പോഴാണ് മഹാമാരി തീർക്കുന്ന കെടുതിയുടെ ആഴം നമുക്ക് മനസ്സിലായത്. രണ്ടു രീതിയിൽ പ്രവാസ ഭൂമിയിലിരുന്ന് ഇതിനെ കാണാനാകും. ഒന്ന് നമ്മുടെ ജില്ലകളിലും പരിസരങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന കാഴ്ചകളും അനുഭവങ്ങളും ഒരു നെടുവീർപ്പിലൊതുക്കാം. 
രണ്ട്, ഇക്കാര്യത്തിൽ പ്രവാസ ഭൂമിയിൽ നിന്ന് കാര്യക്ഷമമായി എന്തു ചെയ്യാനാവുമെന്ന് നോക്കാം. ഇക്കാര്യത്തിലെ സ്വന്തം അനുഭവം പങ്കുവെക്കുകയാണ് ഈ കുറിപ്പിൽ, മറ്റു നാടുകൾക്ക് പ്രയോജനപ്പെട്ടേക്കുമെന്ന വിശ്വാസത്തോടെ. 
ഖത്തറിൽ  പ്രവർത്തിക്കുന്ന മലപ്പുറം ജില്ലയിലെ വാഴയൂർ പഞ്ചായത്ത് പ്രവാസികളുടെ കൂട്ടായ്മയാണ് വാഴയൂർ സർവീസ് ഫോറം. പഞ്ചായത്തിലെ വിവിധ വിഷയങ്ങളിൽ  ഇടപെടുകയും വാർഡ് മെമ്പർമാർ, ആശാവർക്കേഴ്‌സ്, ബ്ലോക്ക് ജില്ല പഞ്ചായത്ത്, മത രാഷ്ട്രീയ ക്ലബ് നേതാക്കളുൾപ്പെടെ രണ്ടു വർഷം കൂടുമ്പോൾ സ്‌നേഹാദരം, നേതൃപരിശീലന ക്യാമ്പ് പെയിൻ ആന്റ് പാലിയേറ്റീവ് സാന്ത്വന സഹായം തുടങ്ങിയ മേഖലകളിലൂടെ ഒരു റാപ്പോ ഉള്ളതുകൊണ്ട് തന്നെയാണ് കോവിഡ് മഹാമാരി തടയാൻ അനിവാര്യമായി വേണ്ട പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും നടത്താൻ സാധ്യതയുണ്ടെന്ന്  തിരിച്ചറിഞ്ഞ് ഇത്തമൊരു തീരുമാനമെടുത്തത്. പഞ്ചായത്ത് മെമ്പർമാരെ മുഴുവൻ പങ്കെടുപ്പിച്ച് പ്രാഥമികമായി ഓൺലൈൻ ചർച്ച നടത്തി. 
അതിന് ശേഷം നേരത്തെ സൂചിപ്പിച്ച മത സാമൂഹ്യ സാംസ്‌കാരിക സംഘടനകളെ മുഴുവൻ പങ്കെടുപ്പിച്ച് വിപുലമായ ഒരു ഓറിയന്റേഷൻ  സെഷൻ ഓൺലൈൻ സൂമിലൂടെ  സംഘടിപ്പിച്ചപ്പോൾ സംഘാടകരെ അത്ഭുതപ്പെടുത്തുംവിധം വലിയ സ്വാധീനമുണ്ടാക്കാനായി. 
പോലീസ് വിഭാഗത്തിൽ നിന്ന് സി.ഐ, എസ്.ഐ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, നാട്ടിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ വാർഡ് തലത്തിൽ സജീവമായർ തുടങ്ങി വിവിധ തുറകളിലെ ആളുകളെ ഇതുമായി ബന്ധിപ്പിച്ചു. 
പ്രതിരോധ പ്രവർത്തനങ്ങൾ ക്രിയാത്മകമായി നടപ്പിലാക്കാനും പഞ്ചായത്തിൽ തന്നെയുള്ള ആദ്യ വേദിയായി മാറുകയായിരുന്നു അത്. മാത്രമല്ല, പഞ്ചായത്തിലെ മുഴുവൻ രാഷ്ട്രീയ മത നേതാക്കളെയും ഒരേ വേദിയിൽ കൊണ്ടുവന്ന് നടത്തിയ ആദ്യ പ്ലാറ്റ്‌ഫോമായി. രോഗികളുടെ എണ്ണം കൂടി വരുന്ന പശ്ചാത്തലത്തിൽ പഞ്ചായത്തിൽ കോവിഡ് ടെസ്റ്റും വാക്‌സിനേഷനും നടത്താൻ സൗകര്യം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ജില്ലാ കലക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് വി.എസ്.എഫ് നിവേദനം അയച്ചിരുന്നു. 
വി.എസ്.എഫ് പ്രസിഡന്റ് രതീഷ് കക്കോവ്, സെക്രട്ടറി റഫീഖ് കാരാട്, ട്രഷറർ ആസിഫ് കോട്ടുപാടം, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ എളേടത്ത് എന്നിവരാണ്. 

Latest News