കണ്ണടയുടെ പേരില്‍ പരിഹാസം; കുട്ടിയെ ആശ്വസിപ്പിച്ച് പൂജ ഭട്ട്

മുംബൈ- കൂട്ടുകാര്‍ പരിഹസിക്കുന്നതിനാല്‍ കണ്ണട ധരിക്കാന്‍ കൂട്ടാക്കാത്ത കുട്ടിയെ ആശ്വസിപ്പിച്ച് നടി പൂജാ ഭട്ട്.
സ്‌കൂളില്‍ കൂട്ടുകാര്‍ കളിയാക്കുന്നതിനാല്‍ ആറു വയസ്സായ മകന്‍ മൂസ ഗ്ലാസ് ധരിക്കുന്നില്ലെന്ന ലണ്ടനില്‍ താമസിക്കുന്ന പാക് വംശജന്‍ നല്‍കിയ ട്വീറ്റിനാണ് പൂജാ ഭട്ടിന്റെ പ്രതികരണം.
ഞാന്‍ ആരാണെന്ന് അറിയാന്‍ വഴിയില്ലെങ്കിലും ഗ്ലാസ് വെക്കുന്ന ആണ്‍കുട്ടികള്‍ കൂളസ്റ്റാണെന്ന് അവനോട് പറയണമെന്നായിരുന്നു കമന്റ്.
ഹേ മൂസ, നിന്നെ കാണാന്‍ നല്ല ഭംഗിയുണ്ടെന്ന് കൊമേഡിയന്‍ വീര്‍ദാസും ട്വീറ്റ് ചെയ്തു.

 

Latest News