ഇന്ത്യയില്‍ ഒരാഴ്ചക്കിടെ മരിച്ചത് 15,100 പേർ; ഇന്ന് സ്ഥിരീകരിച്ചത് 4,14,188 കോവിഡ് കേസുകള്‍

ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ 4,14,188 കോവിഡ് കേസുകള് കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ മൊത്തം രോഗ ബാധ 2,14,91,598 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

വിവിധ സംസ്ഥാനങ്ങളിലായി 3915 പേർ കൂടി മരിച്ചതോടെ മരണ സംഖ്യ 2,34,083 ആയും വർധിച്ചു. ഈയാഴ്ച മാത്രം 15,100 പേരാണ് മരിച്ചത്. ഒരാഴ്ചക്കിടെ 15.7 ലക്ഷം കേസുകള്‍ വർധിക്കുകയും ചെയ്തു.

Latest News