സൗദിയില്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നു; വാക്‌സിനെടുക്കാത്തവര്‍ക്ക് തൊഴിലിടങ്ങളില്‍ പ്രവേശനമില്ല

റിയാദ്- സ്വകാര്യ, പൊതു മേഖലകളില്‍ ജോലി ചെയ്യുന്ന എല്ലാ സ്വദേശികളും വിദേശികളും വാക്‌സിനേഷന്‍ സ്വീകരിക്കണമെന്ന് മാനവശേഷി സാമൂഹിക വികസനമന്ത്രാലയം ആവശ്യപ്പെട്ടു. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് തൊഴിലിടങ്ങളില്‍ പ്രവേശനം നല്‍കില്ല. വ്യവസ്ഥ എന്ന് നടപ്പാക്കുമെന്ന് പിന്നീട് അറിയിക്കും. എല്ലാവരും വാക്‌സിനെടുക്കാന്‍ എത്രയും പെട്ടെന്ന് മുന്നോട്ട് വരണം. കോവിഡിനെ പ്രതിരോധിക്കാനുള്ള രാജ്യത്തിന്റെ യജ്ഞത്തില്‍ എല്ലാവരും പങ്കാളികളാകണം. മന്ത്രാലയം അറിയിച്ചു.
അതേസമയം പെരുന്നാള്‍ അവധിക്ക് ശേഷം പബ്ലിക് പ്രോസിക്യൂഷന്‍ ഓഫീസുകളില്‍ വാക്‌സിനേഷന്‍ സ്വീകരിക്കാത്തവര്‍ക്ക് പ്രവേശനം നല്‍കില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. സന്ദര്‍ശകരും ഉദ്യോഗസ്ഥരും വാക്‌സിനേഷന്‍ എടുത്തതായി തവക്കല്‍നാ ആപ് വഴി തെളിയിക്കേണ്ടിവരും.

മലയാളി വ്യവസായി സ്വകാര്യ വിമാനത്തില്‍ യു.എ.ഇയില്‍ തിരിച്ചെത്തി; ചെലവ് 89 ലക്ഷം രൂപ
കുറ്റം മുസ്ലിം ജീവനക്കാരില്‍ കെട്ടിവെച്ച് ബി.ജെ.പി എം.പി, നിഷേധിച്ച് പോലീസ്

Tags

Latest News