റമദാന്‍ കഴിഞ്ഞാലും ഉംറ പെര്‍മിറ്റ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കു മാത്രം

റിയാദ് - അടുത്ത മാസവും (ശവ്വാല്‍) കൊറോണ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കു മാത്രമേ ഉംറ പെര്‍മിറ്റ് അനുവദിക്കുകയുള്ളൂവെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. അടുത്ത മാസം വാക്‌സിന്‍ സ്വീകരിച്ചവരും അല്ലാത്തവരും അടക്കം എല്ലാവര്‍ക്കും ഉംറ അനുമതി നല്‍കുമോയെന്ന ഉപയോക്താക്കളില്‍ ഒരാളുടെ അന്വേഷണത്തിന് മറുപടിയായി, കൊറോണ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കു മാത്രമായിരിക്കും ഉംറ അനുമതിയെന്ന് ഹജ്, ഉംറ മന്ത്രാലയത്തിനു കീഴിലെ കമ്മ്യൂണിക്കേഷന്‍ ആന്റ് സര്‍വീസസ് സെന്റര്‍ പറഞ്ഞു. റമദാനില്‍ കൊറോണ വാക്‌സിന്‍ സ്വീകരിച്ച് രോഗപ്രതിരോധ ശേഷി ആര്‍ജിച്ചവര്‍ക്കു മാത്രമാണ് ഉംറ അനുമതി നല്‍കുന്നത്.

മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ച് മരിച്ചു  
14 വർഷമായി നാട് കാണാത്ത മലയാളി യുവാവ് സൗദിയില്‍ നിര്യാതനായി
അടഞ്ഞ മുറികളും ഒഴിവാക്കണം; കോവിഡ് വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍

 

Latest News