ശാന്തപുരത്തെ പാലിയേറ്റീവ് പ്രവർത്തകന്‍ ബാപ്പുട്ടി നിര്യാതനായി

ശാന്തപുരം-ചുങ്കം പള്ളിക്കുത്തെ പി.സി അഹമ്മദ് ഷറഫുദ്ദീൻ (ബാപ്പുട്ടി) നിര്യാതനായി. 78 വയസായിരുന്നു.
വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ, ശാന്തപുരം മഹല്ല് കമ്മിറ്റി സെക്രട്ടറി, ശാന്തപുരം ആർട്സ് &സ്പോർട്സ് ക്ലബ്ബ് (സാസ്) പ്രസിഡന്റ്‌, ചുങ്കം പാലിയേറ്റിവ് സാരഥി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. റിട്ടയേർഡ് താലൂക്ക് ഓഫീസ് ജീവനക്കാരനായിരുന്നു.

ഭാര്യ : നഫീസ മാട്ടുമ്മത്തൊടി (മുള്ള്യാകുർശി) മക്കൾ : അബ്ദുസ്സലാം, അസ്മാബി, സലീമ

മരുമക്കൾ : ഹംസ മേലാറ്റൂർ (ഡയരക്ടർ, സഫാഗ്രൂപ് ഓഫ് കമ്പനീസ് ),കുഞ്ഞാലൻ കുട്ടി വടക്കാങ്ങര, ജസീല  കുന്നക്കാവ്.

Latest News