ഭാര്യയോടൊപ്പം പെര്‍മിറ്റില്ലാതെ ഉംറ; മന്ത്രാലയത്തിന്റെ വിശദീകരണം

ജിദ്ദ-ഉംറ നിര്‍വഹിക്കുന്ന ഭാര്യയെ അനുഗമിക്കാനായാലും പെര്‍മിറ്റില്ലാതെ സാധ്യമല്ലെന്ന് ഹജ്, ഉംറ മന്ത്രാലയത്തിലെ കമ്യൂണിക്കേഷന്‍ വിഭാഗം അറിയിച്ചു.
റമദാന്‍ ആദ്യം ഉംറ നിര്‍വഹിച്ചിട്ടുണ്ടെങ്കിലും പെര്‍മിറ്റ് ലഭിച്ച ഭാര്യയെ അനുഗമിച്ച് ഉംറ നിര്‍വഹിക്കാനാകുമോ എന്ന സ്വദേശി പൗരന്റെ ട്വീറ്റിന് മറുപടി നല്‍കുകയായിരുന്നു മന്ത്രാലയം.
മൊബൈല്‍ ആപ്പ് വഴി അനുവദിക്കുന്ന ഉംറ പെര്‍മിറ്റില്ലാതെ തീര്‍ഥാടകരെ മസ്ജിദുല്‍ ഹറാമില്‍ പ്രവേശിപ്പിക്കില്ല. വിശുദ്ധ റമദാനില്‍ ഒരാള്‍ക്ക് ഒരു തവണ മാത്രമേ ഉംറ നിര്‍വഹിക്കാനുള്ള പെര്‍മിറ്റ് അനുവദിക്കൂയെന്നും മന്ത്രാലയം വ്യക്തമാക്കി.

കുഞ്ഞിനെ രക്ഷിക്കാന്‍ ഒരു ഇന്‍ജക് ഷന്‍റെ വില 16 കോടി രൂപ; സുമനസ്സുകള്‍ സംഭാവന നല്‍കി

Latest News