തിരുവനന്തപുരം- മറാത്ത സംവരണ കേസിലെ സുപ്രീം കോടതി വിധി, മുന്നോക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണത്തെ യാതൊരു വിധത്തിലും ബാധിക്കുകയില്ലെന്ന് എന്‍.എസ്.എസ്. ഈ കേസില്‍ മഹാരാഷ്ട്രാസര്‍ക്കാര്‍ മറാത്തി സമുദായത്തിന് പിന്നോക്കക്കാര്‍ക്കുള്ള സംവരണം നല്‍്കിയ നടപടിയാണ് ചോദ്യം ചെയ്യപ്പെട്ടത്.
പ്രസ്തുത വിധിയെ സംബന്ധിച്ച് ഉയര്‍ന്നുവരുന്ന അഭിപ്രായപ്രകടനങ്ങള്‍ മുന്നോക്കത്തിലെ പിന്നോക്കവിഭാഗങ്ങളുടെ സംവരണം അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യത്തോടെ ഉള്ളതാണെന്നും എന്‍.എസ്.എസ് ആരോപിച്ചു.
സംവരണം അമ്പത് ശതമാനത്തിന് മുകളില്‍ ഉയരുന്നത് അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ പാടുള്ളു എന്ന് ഇന്ദിരാ സാഹ്നി കേസില്‍ വിധിച്ചിരുന്നു. 2017 നവംബറില്‍ മറാത്തകള്‍ക്ക് സംവരണം നല്‍കാന്‍ നിയമം പാസാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍ ഈ പരിധി ലംഘിച്ചു. മറാത്ത സംവരണം ശരിവച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരായ ഹരജി പരിഗണിച്ച സുപ്രീംകോടതി ഇന്ദിര സാഹ്നി കേസിലെ 50 ശതമാനം പരിധി പുനപ്പരിശോധിക്കേണ്ടതില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.