ശൈലജ ടീച്ചറെയും കെ.കെ രമയെയും അഭിനന്ദിച്ച് ഡബ്ല്യു.സി.സി

കൊച്ചി- തുടര്‍ഭരണം നേടിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം കൊയ്ത വനിതകള്‍ക്കും അഭിനന്ദനങ്ങളുമായി ഡബ്ല്യുസിസി.

ഡബ്ല്യു.സി.സിയുടെ പോസ്റ്റ്:

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും വിജയം കൈവരിക്കുകയും ചെയ്ത വനിതകളെ ഡബ്ല്യുസിസി ഹൃദ്യമായി അഭിനന്ദിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം ഇതൊരു ജീവന്മരണ പോരാട്ടമായിരുന്നുവെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു.. ഓരോ പൗരനും ഭരണഘടന നല്‍കുന്ന തുല്യതയിലേക്കുള്ള പോരാട്ടത്തില്‍ പുതിയ മാനങ്ങള്‍ തീര്‍ക്കാന്‍ നേതൃത്വനിരയിലെ നിങ്ങളുടെ സാന്നിദ്ധ്യം സഹായകരമാകുമെന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ആരോഗ്യപരിപാലനത്തില്‍ പുതിയ അന്താരാഷ്ട്ര നിലവാരം സൃഷ്ടിച്ച, പ്രതിബദ്ധതയുടെയും കഠിനാദ്ധ്വാനത്തിന്റെയും പ്രതിബിംബമായ, ആരോഗ്യ വകുപ്പു മന്ത്രി കെ.കെ.ശൈലജ ടീച്ചറടക്കമുള്ള, 15ാമത് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ വനിതാ എം.എല്‍.എ.മാരെയും പ്രതികൂല സാഹചര്യത്തിലും വിജയം കൈവരിച്ച കെ.കെ രമ ഉള്‍പ്പെടെയുള്ള പുതുമുഖങ്ങളേയും ഡബ്ല്യുസിസി ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കുന്നു.

Latest News