ബാലകൃഷ്ണപിള്ളയുടെ സംസ്‌ക്കാര ചടങ്ങുകളിലെ  ആള്‍ക്കൂട്ടം; വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി

കൊച്ചി- കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി സംസ്ഥാനത്ത് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് കോവിഡ് നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കടുപ്പിച്ചത്. ഇത്തരം നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കെയും മുന്‍മന്ത്രിയായിരുന്ന ആര്‍.ബാലകൃഷ്ണപിള്ളയുടെ മരണാനന്തര ചടങ്ങുകളില്‍ വലിയ ആള്‍ക്കൂട്ടം എത്തിയതിനെ വിമര്‍ശിച്ചിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ചടങ്ങിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹരീഷ് പേരടിയുടെ വിമര്‍ശനം. മരണാനന്തര ചടങ്ങില്‍ 20 പേര്‍ മാത്രമെ പങ്കെടുക്കാന്‍ പാടുള്ളൂവെന്ന നിയമം ഇരിക്കെ ഇത്തരത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടന്നതിനെ ചൂണ്ടിക്കാണിക്കുകയാണ് ഹരീഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ.- മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയുടെ മരണാനന്തര ചടങ്ങുകളുടെ ചിത്രമാണ്. ഈ ചിത്രത്തില്‍ കാണുന്ന ആള്‍ക്കൂട്ടത്തെ 20 പത്തിന്റെ ഗുണിതങ്ങളായി കാണുകയോ ഇരുപത് ആളുകള്‍ ചേര്‍ന്ന കുറെ കൂട്ടങ്ങളായി കാണുവാനോ അപേക്ഷിക്കുന്നു. ജനകീയരായ നേതാക്കള്‍ മരിക്കുമ്പോള്‍ കൊറോണക്ക് കാര്യങ്ങള്‍ പറഞ്ഞാല്‍ മനസിലാകും- ഹരീഷ് പേരടി പരിഹാസ രൂപേണ കുറിച്ചു. 

Latest News