ന്യൂദല്‍ഹി- കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ കോവിഡ് വാക്‌സിന്‍ ഒരു തുള്ളി പോലും പാഴാക്കാതെ പ്രതീക്ഷിച്ചതിലേറെ ഡോസുകള്‍ കുത്തിവച്ച മിടുക്കിന് മലയാളി നഴ്‌സുമാരേയും ആരോഗ്യ പ്രവര്‍ത്തകരേയും പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചു. വാക്‌സിന്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് നഴ്‌സുമാര്‍ മികച്ച മാതൃകയാണ് കാണിച്ചതെന്ന് മോഡി ട്വീറ്റ് ചെയ്തു. കേരളത്തിന് 73,38,806 വാക്‌സിന്‍ ഡോസുകള്‍ ലഭിച്ചപ്പോള്‍ 74,26,164 ഡോസുകള്‍ വിതരണം ചെയ്‌തെന്നും അറിയിച്ച് മുഖ്യമന്ത്രി പിണറായി കഴിഞ്ഞ ദിവസം ചെയ്ത ട്വീറ്റ് റിട്വീറ്റ് ചെയ്താണ് മോഡി നഴ്‌സുമാരെ പ്രശംസിച്ചത്. നഴ്‌സുമാരുടെ കാര്യക്ഷമതയെ മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം അഭിനന്ദിച്ചിരുന്നു.
Good to see our healthcare workers and nurses set an example in reducing vaccine wastage.
— Narendra Modi (@narendramodi) May 5, 2021
Reducing vaccine wastage is important in strengthening the fight against COVID-19. https://t.co/xod0lomGDb
കേരളത്തിന് ലഭിച്ച വാക്‌സിന്‍ 73 ലക്ഷം ഡോസ്, കുത്തിവച്ചത് 74 ലക്ഷം ഡോസും! ഇതെങ്ങനെ സംഭവിച്ചു






