അടുത്ത ബന്ധുക്കള്‍ പീഡിപ്പിച്ചു; മനോവൈകല്യമുള്ള പെണ്‍കുട്ടി ഗര്‍ഭിണിയായി

ലാഹോര്‍- അടുത്ത ബന്ധുക്കള്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ മനോവൈകല്യമുള്ള പതിമൂന്നുകാരി ഗര്‍ഭിണിയായി. പഞ്ചാബ് തലസ്ഥാനത്ത് രണ്ടു മാസത്തോളം പീഡനത്തിനിരയായ പെണ്‍കുട്ടിയെ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചപ്പോഴാണ്  ഗര്‍ഭിണിയാണെന്ന് വ്യക്തമായത്.
ലാഹോറിലെ നവാന്‍കോട്ട് പ്രദേശത്ത് നടന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളായ ഷാ മീര്‍, അലി സാജിദ് എന്നിവര്‍ക്കെതിരെ കേസെടുത്തു.
പെണ്‍കുട്ടിയും പ്രതികളും അടുത്ത ബന്ധുക്കളാണെന്നും കേസില്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടിക്ക് വൈദ്യ പരിശോധന നടത്തി.

VIDEO വീട്ടില്‍ വെറുതെ ഇരിക്കരുത്, ഡാന്‍സ് ചെയ്യാന്‍ ക്ഷണിച്ച് നടി നോറ ഫത്തേഹി

 

ട്യൂഷനിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു, അധ്യാപകന് ബിരുദങ്ങള്‍ നഷ്ടമായി
71 കാരി പ്രസവിച്ച കുഞ്ഞ് യാത്രയായി; മരണം പാല്‍ തൊണ്ടയില്‍ കുടങ്ങി

Latest News