ഇന്ത്യയില്‍നിന്ന് വരുന്നവര്‍ക്ക് പ്രവേശന വിലക്ക് ഒമാന്‍ അനിശ്ചിതമായി നീട്ടി

മസ്‌കത്ത്- കോവിഡ് രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാന്‍ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് അനിശ്ചിതമായി നീട്ടി.
പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, യു.കെ, എത്യോപ്യ, സിയറ ലിയോണ്‍, ഗിനിയ, ഘാന, താന്‍സാനിയ, നൈജീരിയ, ബ്രസീല്‍, സൗത്ത് ആഫ്രിക്ക, ലെബനോന്‍, സുഡാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും നീട്ടിയതായി സുപ്രീം കമ്മിറ്റിയെ ഉദ്ധരിച്ച് ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഈജിപ്ത്, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് പുതുതായി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. മെയ് ഏഴിന് പ്രാബല്യത്തില്‍വരുന്ന വിലക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരും.
പ്രവേശന വിലക്ക് നിലവിലുള്ള രാജ്യങ്ങളിലൂടെ 14 ദിവസത്തിനിടെ കടന്നു പോയവര്‍ക്കും വിലക്ക് ബാധകമാണെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.
ഒമാന്‍ പൗരന്മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ വിലക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ ഒമാനിലെത്തിയാല്‍ പ്രത്യേക നടപടിക്രമങ്ങള്‍ പാലിക്കണം.

ഇന്ത്യയില്‍നിന്ന് മെയ് 14 നുശേഷവും വിമാനം പ്രതീക്ഷിക്കേണ്ട, തീയതി നീട്ടുമെന്ന് യു.എ.ഇ അധികൃതര്‍

 

Latest News