കണ്ണൂർ- ആളൊഴിഞ്ഞ പറമ്പിൽനിന്ന് ലഭിച്ച ഐസ്‌ക്രീം കപ്പ് വീട്ടിൽ കൊണ്ടുവന്ന് കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഒന്നര വയസുകാരനടക്കം രണ്ടു പേർക്ക് പരിക്കേറ്റു. ഐസ്‌ക്രീം കപ്പിനകത്ത് നിറച്ച ബോംബാംണ് പൊട്ടിത്തെറിച്ചത്. ഇരിട്ടിക്ക് സമീപം പടിക്കച്ചാലിൽ സഹോദരങ്ങളായ മുഹമ്മദ് അമീൻ(അഞ്ച്), മുഹമ്മദ് റഹീദ്(ഒന്നര) എന്നിവർക്കാണ് പരിക്കേറ്റത്. മുഹമ്മദ് അമീന്റെ പരിക്ക് ഗുരുതരമാണ്. കുട്ടിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. രാഷട്രീയ പ്രവർത്തകർ തയ്യാറാക്കിയ ഐസ്‌ക്രീം ബോംബാണിതെന്നാണ് നിഗമനം.






