Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ മൃഗങ്ങൾക്കും കോവിഡ്, രാജ്യത്ത് ഇതാദ്യം

ഹൈദരബാദ്- ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം സുനാമി സൃഷ്ടിക്കുന്നതിനിടെ കോവിഡ് രോഗബാധിതരായി മൃഗങ്ങളും. ഹൈദരബാദിലെ നെഹ്‌റു സുവോളജിക്കൽ പാർക്കിലെ എട്ട് സിംഹങ്ങൾക്ക് കോവിഡ് പോസിറ്റീവായി. ഇന്ത്യയിൽ രാജ്യത്ത് ആദ്യമായാണ് മൃഗങ്ങളിൽ കോവിഡ് ബാധ റിപ്പോർട്ട് ചെയ്യുന്നത്. ആർ.ടി.പി.സി.ആർ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. വൈറസ് ബാധ പടർന്നത് മനുഷ്യരിൽ നിന്നാണോ എന്ന് അറിയുന്നതിന് വിശദമായ പരിശോധന നടത്തും. മുൻകരുതലുകൾ സ്വീകരിക്കാനും മരുന്നുകൾ നൽകാനും വിദഗ്ധർ ഇതിനോടകം നിർദ്ദേശിച്ചിട്ടുണ്ട്. രോഗം ശ്വാസകോശത്തിനെ എത്തരത്തിലാണ് ബാധിച്ചിരിക്കുന്നതെന്ന് അറിയാൻ സിംഹങ്ങളെ സി.ടി സ്‌കാനിന് വിധേയമാക്കും.
നാല് ആൺസിംഹങ്ങളും നാല് പെൺ സിംഹങ്ങളുമാണ് രോഗബാധിതരായിട്ടുള്ളത്. സിംഹങ്ങളുടെ മൂക്കിൽ നിന്ന് ദ്രാവക സമാനമായ പദാർത്ഥം കാണുകയും ഇവ തീറ്റയെടുക്കാതിരിക്കുകയും ചുമയ്ക്കാനും തുടങ്ങിയതോടെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മൃഗശാലയിലൊന്നാണ് നെഹ്‌റു സുവോളജിക്കൽ പാർക്ക്.
 

Latest News