ഖത്തറില്‍ കാന്‍സല്‍ ചെയ്ത മുഴുവന്‍ ക്വാറന്റൈന്‍ പാക്കേജുകളും 14 ദിവസത്തിനകം റീഫണ്ട് ചെയ്യും

ദോഹ- ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ക്വാറന്റൈന്‍ പ്രോട്ടോക്കോളില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്ന് കാന്‍സല്‍ ചെയ്ത മുഴുവന്‍ വെല്‍കം ഹോം പാക്കേജുകളും പ്രോസസ് ചെയ്തതായും 14 ദിവസത്തിനകം മുഴുവന്‍ തുകയും റീഫണ്ട് ലഭിക്കുമെന്നും ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.

കോവിഡിന്റെ ഇന്ത്യന്‍ വകഭേദം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച സാഹചര്യത്തില്‍ ഇന്ത്യ, ബംഗ്‌ളാദേശ്, പാക്കിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ ക്വാറന്റൈന്‍ പ്രോട്ടോക്കോളില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്നാണ് മുഴുവന്‍ ക്വാറന്റൈന്‍ ബുക്കിംഗുകളും കാന്‍സല്‍ ചെയ്തത്.

മേല്‍ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 48 മണിക്കൂറിനുള്ളിലെടുത്ത പി.സി. ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ദ്ദിഷ്ട ഹോട്ടലുകളില്‍ 10 ദിവസത്തെ ക്വാറന്റൈനും വേണം.

Latest News