കേസ് രജിസ്റ്റര്‍ ചെയ്തു; നമ്പി നാരായണനെ കുടുക്കിയത് ആരെന്ന് കണ്ടെത്താന്‍ സി.ബി.ഐ

ന്യൂദല്‍ഹി- ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെതിരെ നടന്ന ഗൂഢാലോചന അന്വേഷിക്കുന്നതിന് സി.ബി.ഐ കേസ് ഫയല്‍ ചെയ്തു.

സുപ്രീം കോടതി ഏപ്രില്‍ 15 ന് പുറപ്പെടുവിച്ച ഉത്തരവിലെ നിര്‍ദേശ പ്രകാമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് സി.ബി.ഐ വക്താവ് പറഞ്ഞു. കേരള പോലീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസ്.
1994 ഒക്ടോബര്‍ 20ന് വിസാ കാലാവധി അവസാനിച്ചിട്ടും ഇന്ത്യയില്‍ താമസിച്ച മാലിദ്വീപ് വനിതകള്‍ക്കെതിരെ കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് പിന്നീട് ചാരക്കേസായി മാറിയത്. തുടര്‍ന്ന് നവംബര്‍ 13 ന് ഇന്ത്യയുടെ പരമാധികാരത്തിനെതിരെ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് രണ്ട് മാലിദ്വീപ് വനിതകള്‍ക്കെതിരെയും കേസെടുത്തു.
രണ്ട് കേസുകളുടേയും അന്വേഷണം ഏറ്റെടുത്ത കേരള പോലീസിലെ പ്രത്യേക അന്വേഷണ സംഘമാണ് ഐ.എസ്.ആര്‍.ഒയുടെ എല്‍.പി.എസ്.സി പദ്ധതിയില്‍  പ്രവര്‍ത്തിക്കുകയായിരുന്ന രണ്ട് ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തത്. പിന്നീട് സി.ബി.ഐ നടത്തിയ അന്വഷണത്തില്‍ ചാരക്കേസ് അടിസ്ഥാനമില്ലാത്തതാണെന്ന് കണ്ടെത്തുകയായിരുന്നു.

 

Latest News