Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽനിന്ന് നേപ്പാൾ വഴി സൗദി യാത്ര, പുതിയ നിർദ്ദേശവുമായി നേപ്പാൾ

കാഠ്മണ്ഡു- ഇന്ത്യയിൽനിന്ന് നേപ്പാളിലേക്കും തിരിച്ചുമുള്ള വിമാന സർവീസ് സംബന്ധിച്ച് നേപ്പാൾ അധികൃതർ മാർഗനിർദ്ദേശം പുറപ്പെടുവിച്ചു. സൗദിയിലേക്ക് ഇന്ത്യയിൽനിന്ന് നേപ്പാൾ വഴി യാത്ര ചെയ്യുന്നവരെ ബാധിക്കുന്നതാണ് പുതിയ നിർദ്ദേശം. ഇന്ത്യക്കും നേപ്പാളിനും ഇടയിലെ മുഴുവൻ വിമാനങ്ങളും റദ്ദാത്തിയ അതേസമയം, ഇന്ത്യക്കും നേപ്പാളിനും ഇടയിലെ എയർ ബബിൾ സർവീസ് പരിമിതമായ രീതിയിൽ തുടരും. ഈ മാസം ആറിന് നേപ്പാൾ സമയം രാത്രി 11.59 മുതലാണ് വിലക്ക് നിലവിൽ വരിക. ഇന്ത്യക്കും നേപ്പാളിനും ഇടയിൽ ഒരു സർവീസ് മാത്രമേ ആഴ്ചയിൽ അനുവദിക്കൂ. എയർ ബബിൾ അടിസ്ഥാനത്തിലായിരിക്കും ഇത്. 


ഈ വിമാനങ്ങളിൽ വരുന്നവർ സ്വന്തം ചെലവിൽ ക്വാറന്റീനിൽ കഴിയണം. നേപ്പാൾ സാംസ്‌കാരിക വിനോദ, വ്യോമയാന മന്ത്രാലയം അംഗീകരിച്ച ഹോട്ടലുകളിലായിരിക്കും ക്വാറന്റീൻ സൗകര്യം. ക്വാറന്റീൻ വ്യവസ്ഥ ലംഘിക്കുന്നവരുടെ പേരിൽ നിയമനടപടികൾ സ്വീകരിക്കും. വിമാനത്തിൽ വന്ന ഏതെങ്കിലും യാത്രക്കാരന് കോവിഡ് പോസിറ്റീവുണ്ടെന്ന് കണ്ടെത്തിയാൽ ആ വിമാനത്തിൽ വന്ന മുഴുവൻ യാത്രക്കാരുടെയും ക്വാറന്റീൻ ചെലവ് അതാത് വിമാന കമ്പനി വഹിക്കണം. കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനതാവളത്തിൽ ഇറങ്ങുന്നവർ ഫോട്ടോ പതിച്ച കോവിഡ് നെഗറ്റീവ് പി.സി.ആർ സർട്ടിഫിക്കറ്റ് കയ്യിൽ കരുതണമെന്നും മന്ത്രാലയം വ്യക്തമാക്കി.

സൗദിയിലെ അഭയകേന്ദ്രത്തില്‍ അവിഹിത ഗര്‍ഭം അലസിപ്പിച്ച വിദേശ യുവതി അറസ്റ്റില്‍

Latest News