ആയുധ ശേഖരം പിടികൂടി; എസ്.ഡി.പി.ഐ ശക്തികേന്ദ്രമെന്ന് പോലീസ്

ഉമ്മന്‍ചിറയില്‍ നിന്ന് കണ്ടെടുത്ത ആയുധങ്ങള്‍

തലശ്ശേരി- പിണറായി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഉമ്മന്‍ചിറ കുഞ്ഞിപ്പള്ളിക്ക് സമീപത്തെ പറമ്പത്ത്  ആയുധങ്ങള്‍ പോലീസ് പിടിച്ചെടുത്തു. എസ്.ഡി.പി.ഐയുടെ ശക്തി കേന്ദ്രത്തില്‍ നിന്നാണ് ആയുധങ്ങള്‍ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
നാരങ്ങപ്പറമ്പത് പൈതല്‍ മാഷ് എന്നയാളുടെ പറമ്പിലെ തേങ്ങാകൂടയില്‍ സൂക്ഷിച്ച നിലയില്‍ എട്ട് വാള്‍, ഒരു കഠാര, ഒരു മഴു എന്നിയാണ് പിടിച്ചെടുത്തത്. പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു ആയുധങ്ങള്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ പിണറായി എസ്.ഐയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. ആയുധങ്ങള്‍ അടുത്തിടെ നിര്‍മ്മിച്ചവയാണെന്ന് പോലീസ് പറഞ്ഞു. കണ്ടെടുത്ത ആയുധങ്ങള്‍ പോലീസ് കോടതി മുമ്പാകെ ഹാജരാക്കി.
 

 

Latest News