Sorry, you need to enable JavaScript to visit this website.

തനിക്കും കുഞ്ഞിനും കോവിഡ് വന്നു, ഭീതിയുടെ ആ നാളുകളെക്കുറിച്ച് നടി മേഘ്‌ന

ബംഗളൂരു- തനിക്ക് മാത്രമല്ല മകനും കോവിഡ് ബാധിച്ചിരുന്നെന്നും ആ നാളുകള്‍ വല്ലാതെ ഭയപ്പെടുത്തിയിരുന്നു എന്നും തുറന്നു പറഞ്ഞ് നടി മേഘ്‌നരാജ്. കോവിഡിന്റെ ആദ്യഘട്ടത്തിലായിരുന്നു മേഘ്‌നക്ക് കുഞ്ഞു പിറന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു മേഘ്‌നയുടെ പ്രതികരണം.

രണ്ട് മാസം പ്രായം ഉള്ളപ്പോഴാണ് മകന് കോവിഡ് സ്ഥിരീകരിച്ചത്. ആ സമയത്ത് താന്‍ വല്ലാത്ത പരിഭ്രാന്തിയില്‍ ആയിരുന്നു എന്നാണ് മേഘ്‌ന പറയുന്നത്. കോവിഡ് പൊസിറ്റീവ് ആയ കുട്ടികളെ എങ്ങനെ പരിചരിക്കണം എന്ന ഡോ. നിഹാര്‍ പരേഖുമായുള്ള നടി സമീറ റെഡ്ഡിയുടെ ചോദ്യോത്തര പരിപാടിയുടെ വീഡിയോ പങ്കുവെച്ചാണ് മേഘ്‌ന ഇക്കാര്യം കുറിച്ചത്. കഴിഞ്ഞ ഡിസംബറില്‍ ആണ് മേഘ്‌നക്കും കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചത്.

 

Latest News