Sorry, you need to enable JavaScript to visit this website.
Sunday , May   16, 2021
Sunday , May   16, 2021

'ലെ അയ്യപ്പന്‍',  ഇതിനായി വളരെക്കാലം കാത്തിരുന്നു'   ബി.ജെ.പിയെ ട്രോളി റിമ കല്ലിങ്കല്‍ 

കൊച്ചി- നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വന്നതിന് പിന്നാലെ ബി.ജെ.പിയെ ട്രോളി നടി റിമ കല്ലിങ്കല്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചതിനെ നടി പരോക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.
'ലെ അയ്യപ്പന്‍' എന്ന അടിക്കുറിപ്പോടെ ജഗതിയുടെ ഒരു ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു നടിയുടെ പരിഹാസം. 'ഇതിനായി വളരെക്കാലം കാത്തിരുന്നു' എന്നും നടി ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ബിജെപിയുടെ പ്രധാന പ്രചാരണ വിഷയമായിരുന്നു ശബരിമല. എന്നാല്‍ കനത്ത തിരിച്ചടിയായിരുന്നു പാര്‍ട്ടിയെ കാത്തിരുന്നത്. ആകെ ഉണ്ടായിരുന്ന ഒരു സിറ്റിംഗ് സീറ്റ് പോലും ഇത്തവണ നഷ്ടമായി.
 

Latest News