Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വീഡിയോ വൈറലാക്കുന്നവര്‍ ശ്രദ്ധിക്കുക, വനിതയെ മൊബൈലില്‍ പകര്‍ത്തി പിടിയിലായി

റിയാദ് - പച്ചക്കറി വില്‍പന നടത്തുന്ന വനിതയെ ചിത്രീകരിക്കുകയും ഈ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത ആള്‍ക്കെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ നിയമ നടപടി സ്വീകരിക്കുന്നു. ചോദ്യം ചെയ്ത് നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതിന് ഇയാളെ പബ്ലിക് പ്രോസിക്യൂഷന്‍ വിളിപ്പിച്ചിട്ടുണ്ട്.
ആളുകളുടെ സ്വകാര്യ ജീവിതത്തില്‍ കടന്നുകയറാതെയും നിയമാനസൃത അവകാശങ്ങള്‍ ഹനിക്കാതെയും നിയമപരമായ നടപടികള്‍ പാലിച്ച് നിയമ ലംഘനങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ എല്ലാവരോടും ആവശ്യപ്പെട്ടു.

 

 

Latest News