Sorry, you need to enable JavaScript to visit this website.

ഫൈസല്‍ അല്‍ഇബ്രാഹിം സൗദിയില്‍ പുതിയ സാമ്പത്തിക, ആസൂത്രണ മന്ത്രി

ഫൈസല്‍ അല്‍ഇബ്രാഹിം, ഖാലിദ് അല്‍സബ്തി

റിയാദ് - സാമ്പത്തിക, ആസൂത്രണകാര്യ മന്ത്രിയായി ഫൈസല്‍ ബിന്‍ ഫാദില്‍ ബിന്‍ മുഹ്‌സിന്‍ അല്‍ഇബ്രാഹിമിനെ നിയമിച്ച് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉത്തരവിറക്കി.
സൗദി സ്‌പേസ് കമ്മീഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനായിരുന്ന സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരനെ സല്‍മാന്‍ രാജാവിന്‍െ ഉപദേഷ്ടാവായി നിയമിച്ചിട്ടുണ്ട്. കിംഗ് സല്‍മാന്‍ ഫൗണ്ടേഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനായും സുല്‍ത്താന്‍ രാജകുമാരനെ സല്‍മാന്‍ രാജാവ് നിയമിച്ചു. സല്‍മാന്‍ രാജാവ് ദശകങ്ങളായി തുടരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് കിംഗ് സല്‍മാന്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ചിരിക്കുന്നത്. സൗദി സ്‌പേസ് കമ്മീഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനായി എന്‍ജിനീയര്‍ അബ്ദുല്ല അല്‍സവാഹയെ നിയമിച്ചു.

https://www.malayalamnewsdaily.com/sites/default/files/2021/05/03/p2eemaan.jpg

ഡോ. ഈമാന്‍ ബിന്‍ത് ഹബാസ് അല്‍മുതൈരി

എജ്യുക്കേഷന്‍ ആന്റ് ട്രെയിനിംഗ് ഇവാലുവേഷന്‍ കമ്മീഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ പദവിയില്‍ നിന്ന് ഡോ. അഹ്മദ് അല്‍ഈസയെ നീക്കി. തല്‍സ്ഥാനത്ത് ഡോ. ഖാലിദ് അല്‍സബ്തിയെ നിയമിച്ചു. മന്ത്രി റാങ്കോടെയാണ് നിയമനം. മന്ത്രിസഭാ സെക്രട്ടേറിയറ്റ് ഉപദേഷ്ടാവായും ഡോ. ഖാലിദ് അല്‍സബ്തിയെ നിയമിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഗവണ്‍മെന്റ് അതോറിറ്റി ഗവര്‍ണര്‍ പദവിയില്‍ എന്‍ജിനീയര്‍ അഹ്മദ് അല്‍സുവയ്യാനെയും നിയമിച്ചു. ഡെപ്യൂട്ടി വാണിജ്യ മന്ത്രിയായി ഡോ. ഈമാന്‍ ബിന്‍ത് ഹബാസ് അല്‍മുതൈരിയെയും അസിസ്റ്റന്റ് വാണിജ്യ മന്ത്രിയായി ബദ്ര്‍ ബിന്‍ അബ്ദുല്‍മുഹ്‌സിന്‍ ബിന്‍ അബ്ദുല്ല ഹദാബിനെയും സല്‍മാന്‍ രാജാവ് നിയമിച്ചു. അറ്റോര്‍ണി ജനറല്‍ പദവിയില്‍ ശൈഖ് സൗദ് അല്‍മുഅജബിന്റെ കാലാവധി നാലു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചിട്ടുമുണ്ട്.

 

Latest News