ദീർഘകാലം സൗദിയിലുണ്ടായിരുന്ന ശാന്തപുരം സ്വദേശി പാറയിൽ യൂസുഫ് നിര്യാതനായി

പെരിന്തൽമണ്ണ- മൂന്ന് പതിറ്റാണ്ടോളം ജിദ്ദയിലും റിയാദിലും പ്രവാസിയായിരുന്ന പെരിന്തൽമണ്ണ, ശാന്തപുരം പള്ളിക്കുത്ത്  സ്വദേശി   പാറയിൽ യൂസുഫ് (68)ഹൃദയാ ഘാതത്തെ തുടർന്ന് നിര്യാതനായി. പരേതനായ പാറയിൽ അബൂബക്കറിന്‍റെ  മകനാണ്.

ദീർഘ കാലം ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ അൽനാജി മോട്ടോർസ് (BMW )കമ്പനിയിൽ ജോലി   ചെയ്തിരുന്നു . 12വർഷം മുമ്പാണ് പ്രവാസം മതിയാക്കി നാട്ടിൽ സ്ഥിര താമസമാക്കിയത്.

ഭാര്യ : സുബൈദ ( താഴെക്കോട് )

മക്കൾ : സജ്ന, ഡാനിഷ്(ദുബായ്) 

മരുമക്കൾ : അഷ്‌റഫ്‌ അലി (കൊമ്പം ) ഷിഫ്ന ഷെറിൻ (മേലാറ്റൂർ).

മാതാവ് : കുഞ്ഞായിശ(പരേത)

സഹോദരങ്ങൾ :അബ്ദുൽ അസീസ് (റിട്ട: ഹെഡ് മാസ്റ്റർ )ഹംസ, അലി (ഇരുവരും പരേതർ).

 

Latest News