മലപ്പുറം- പെരിന്തല്‍മണ്ണയില്‍ 38 വോട്ടിന് പരാജയപ്പെട്ട എല്‍.ഡി.എഫ് സ്ഥാനാര്‍ഥി നിയമ പോരാട്ടത്തിനൊരുങ്ങുന്നു . പോസ്റ്റല്‍ വോട്ടുകള്‍ മുഴുവന്‍ എണ്ണിയില്ലെന്ന് കാണിച്ചാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.പി.എം മുസ്തഫ കോടതിയെ സമീപിക്കുന്നത്. പാര്‍ട്ടിയോട് കൂടി ആലോചിച്ച ശേഷം ബുധനാഴ്ച കോടതിയെ സമീപിക്കാനാണ് തീരുമാനം.
പ്രായമായവരുടെ വിഭാഗത്തില്‍ പെടുന്ന 375 വോട്ടുകള്‍ എണ്ണിയില്ലെന്നാണ് പരാതി. പോസ്റ്റല്‍ വോട്ടുകളുടെ കവറിന് പുറത്ത് സീല്‍ ഇല്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണമെന്ന് അദ്ദേഹം പറഞ്ഞു.
സീല്‍ ചെയ്യേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരാണ്. യു.ഡി.എഫ് അനുകൂല ഉദ്യോഗസ്ഥര്‍ മന:പൂര്‍വ്വം സീല്‍ ചെയ്യാതിരുന്നതാണോ എന്ന് സംശയമുണ്ടെന്നും മുസ്തഫ പറഞ്ഞു.
പെരിന്തല്‍മണ്ണയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരം വിജയിച്ചത് 38 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. ഈ സാഹചര്യത്തിലാണ് കെ.പി.എം മുസ്തഫ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. നേരത്തെ റീകൗണ്ടിംഗ് വേണമെന്നും മുസ്തഫ ആവശ്യപ്പെട്ടിരുന്നു.
ഉസാമ ബിന്‍ലാദിനെ എന്തുകൊണ്ട് കടലില്‍ സംസ്‌കരിച്ചു; ഇപ്പോഴും ലോകത്തിന്റെ സംശയം rb