Sorry, you need to enable JavaScript to visit this website.

മെയ് 17ന് പുലര്‍ച്ചെ ഒരു മണി മുതല്‍ സൗദിയില്‍ നിന്ന് വിമാനങ്ങള്‍ പറന്നുയരും

കോവിഡ് വാകിസിനെടുത്ത സൗദികള്‍ക്ക് യാത്രാവിലക്കില്ല

റിയാദ്- കോവിഡ് വ്യാപനം മൂലം സൗദി അറേബ്യ ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര യാത്രാവിലക്ക് മെയ് 17 ന് നീക്കും. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണി മുതലാണ് യാത്രാവിലക്ക് നീക്കുന്നത്. കോവിഡ് വാക്‌സിനെടുത്തവര്‍ക്കാണ് യാത്രാനുമതിയില്‍ മുന്‍ഗണനയെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
സൗദി പൗരന്മാര്‍ക്ക് ഇതുവരെ രാജ്യത്ത് നിന്ന് പുറത്ത് പോകാന്‍ അനുമതിയുണ്ടായിരുന്നില്ല. വിദേശികള്‍ക്ക് സൗദിയില്‍ നിന്ന് പോകുന്നതിന് തടസ്സവുമില്ലായിരുന്നു. യാത്രാനുമതി ലഭിച്ച സൗദി പൗരന്മാര്‍ ഇവരാണ്.

1. കോവിഡ് വാക്‌സിന്‍ രണ്ട് ഡോസും പൂര്‍ണമായി എടുത്തവര്‍. ഒരു ഡോസ് എടുത്തവര്‍ക്ക് യാത്ര ചെയ്യണമെങ്കില്‍ ആദ്യ ഡോസിന് ശേഷം 14 ദിവസം കഴിഞ്ഞതായി തവക്കല്‍നാ ആപ്ലിക്കേഷനില്‍ കാണിച്ചിരിക്കണം.
2. കോവിഡ് രോഗം ബാധിച്ച് മിനിമം ആറു മാസമെങ്കിലും കഴിഞ്ഞവര്‍. ഇത് തവക്കല്‍നായില്‍ കാണിച്ചിരിക്കണം.
3. 18 വയസ്സിന് താഴെയുള്ളവര്‍ യാത്രക്ക് മുമ്പ് കോവിഡിനെതിരെ അംഗീകൃത ഇന്‍ഷുറന്‍സ് പോളിസി എടുക്കണം. ഇവര്‍ തിരിച്ചുവരുമ്പോള്‍ പിസിആര്‍ ടെസ്റ്റെടുത്ത് ഏഴു ദിവസത്തെ ക്വാറന്റൈന്‍ സ്വീകരിക്കണം. എന്നാല്‍ എട്ട് വയസ്സിന് താഴെയുള്ളവര്‍ക്ക് പിസിആര്‍ ടെസ്റ്റ് ആവശ്യമില്ല.
മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ എല്ലാവരും പാലിക്കണം. രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് പരമാവധി സൂക്ഷിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Tags

Latest News