ജനങ്ങള്‍ക്ക് ധൈര്യം കിട്ടി; അവര്‍ മോഡി, ഷാ,യോഗി ഗോ എന്നു പറഞ്ഞു തുടങ്ങി

ഇന്ത്യയിലെ പൊതു മാനസികാവസ്ഥ മാറിയെന്നും മോഡിയോടും കൂട്ടരോടും പുറത്തുപോകാന്‍ ആവശ്യപ്പെടാനുള്ള ധൈര്യം ജനങ്ങള്‍ക്ക് കിട്ടിയെന്നും നിരീക്ഷണം. പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ കുറിപ്പില്‍ ഇക്കാര്യം പറഞ്ഞു.


മറ്റുള്ളവര്‍ പരസ്യമായി പറയാന്‍ മടിച്ച കാര്യങ്ങള്‍ കൊല്‍ക്കത്തയില്‍നിന്നുള്ള  ടെലിഗ്രാഫ് ലളിതമായി ചൂണ്ടിക്കാട്ടിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നരേന്ദ്ര മോഡി പുറത്തു പോകണം, അമിത് ഷാ പോകണം, അജയ് മോഹന്‍ ബിഷ്ഠ് എന്ന യോഗി ആദിത്യനാഥ് പോകണം.


മൂന്നിരട്ടിയാക്കിയ വാറ്റ് എപ്പോള്‍ കുറയ്ക്കും; സൗദി ധനമന്ത്രിയുടെ മറുപടി

ഈ കാഴ്ചപ്പാട് പുതിയതല്ലെങ്കിലും  അത് പരസ്യമായി പ്രകടിപ്പിക്കുന്നു എന്നതാണ് പുതിയ കാര്യം.   പിടിപ്പുകേടിലും ധാര്‍ഷ്ട്യത്തിലും മടുത്ത ജനങ്ങള്‍ നരേന്ദ്ര മോഡിയേയും അദ്ദേഹത്തിന്റെ സ്വയംകേന്ദ്രീകൃത ഭരണത്തേയും പരസ്യമായി ആക്രമിക്കാന്‍ ധൈര്യം കണ്ടെത്തി.


താന്‍ അധികാരത്തിലേറിയതോടെയാണ് ഇന്ത്യന്‍ ചരിത്രം തുടങ്ങിയതെന്ന ധാരണ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന മോഡി ഏറ്റവും വലിയ പ്രകടനപ്രിയനാണെന്ന് അനുസരണയുള്ള മയിലിനെ സമീപത്ത് നിര്‍ത്തി  പുസ്തകങ്ങള്‍ വായിക്കുന്ന ചിത്രം ഓര്‍ക്കുന്നുണ്ടോ എന്നു ചോദിച്ചുകൊണ്ട് ടി.ജെ.എസ് ജോര്‍ജ് കുറിച്ചു.

 

Latest News