ദല്‍ഹി ആരോഗ്യ മന്ത്രിയുടെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു

ന്യൂദല്‍ഹി- ദല്‍ഹി ആരോഗ്യ മന്ത്രിയും എഎപി നേതാവുമായ സത്യേന്ദര്‍ ജയ്‌നിന്റെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. സത്യേന്ദറിന്റെ നഷ്ടത്തില്‍ ഏറെ ദുഃഖമുണ്ടെന്നും ദല്‍ഹിയിലെ ജനങ്ങള്‍ക്കു വേണ്ടി മുഴുസമയം കഠിന പ്രയത്‌നത്തിലായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം സത്യേന്ദറിനും കോവിഡ് ബാധിച്ചിരുന്നു. ദല്‍ഹിയില്‍ കഴിഞ്ഞ ദിവസം 25,219 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.61 ശതമാനമെന്ന വളരെ ഉയര്‍ന്ന നിലയിലാണ്.
 

Latest News