അന്തിമഘട്ടത്തില്‍, പി.സി ജോര്‍ജ് അടിയറവ് പറയുന്നു

കോട്ടയം- പതിനൊന്ന് റൗണ്ട് പൂര്‍ത്തിയാക്കിയപ്പോള്‍ പി.സി ജോര്‍ജ് അടിയറവ് പറയുന്നു. ഇടതുമുന്നണി സ്ഥാനാര്‍ഥി മാണി വിഭാഗത്തിലെ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ വിജയത്തിലേക്ക്. അവസാന റൗണ്ടുകളില്‍ താന്‍ മുന്നിലെത്തുമെന്ന ജോര്‍ജിന്റെ അവകാശവാദം വോട്ടര്‍മാര്‍ തള്ളി.
കടുത്ത വര്‍ഗീയപ്രചാരണമാണ് ഇത്തവണ പി.സി ജോര്‍ജ് നടത്തിയത്. ജനപക്ഷം സ്ഥാനാര്‍ഥിയാണെങ്കിലും മുസ്്‌ലിം വിരുദ്ധ പ്രചാരണത്തിലാണ് ജോര്‍ജ് ശ്രദ്ധയൂന്നിയത്. ഇതിലൂടെ ഹിന്ദു, മുസ്്‌ലിം വോട്ടുകള്‍ ഏകീകരിക്കാമെന്ന പ്രതീക്ഷയാണ് പാളിയത്.
8700 ല്‍ പരം വോട്ടിന് പിന്നിലാണ് ജോര്‍ജ്. യു.ഡി.എഫ് സ്വാധീനമുള്ള രണ്ട് പഞ്ചായത്തുകളാണ് ഇനിയുള്ളത്. ഇവിടെ അദ്ദേഹത്തിന് മുന്നേറാന്‍ പ്രയാസമാണ്.
ഈരാറ്റുപേട്ടയില്‍ പി.സി ജോര്‍ജിന് ആദരാഞ്ജലി അര്‍പ്പിച്ച് ഫ്‌ളക്‌സ് ഇതിനകം പ്രത്യക്ഷപ്പെട്ടു.

 

Latest News