കൊല്‍ക്കത്ത- മമത ബാനര്‍ജി തുടര്‍ച്ചയായി മൂന്നാം തവണയും മുഖ്യമന്ത്രിയാകുമെന്ന സൂചന നല്‍കി പശ്ചിമ ബംഗാള്‍. വോട്ടെണ്ണലില്‍ നിലവിലുള്ള സൂചനകളില്‍ വലിയ മാറ്റമില്ലെങ്കില്‍ തൃണമൂലിന്റെ വിജയം ഉറപ്പാണ്.
സ്വന്തം ശക്തികേന്ദ്രങ്ങളില്‍ മാത്രമല്ല, 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ച മേഖലയിലും തൃണമൂല്‍ മുന്നേറ്റം തുടരുകയാണ്.
കൊല്‍ക്കത്തയിലെ 11 സീറ്റുകളില്‍ പത്തിലും തൃണമൂലാണ് മുന്നേറുന്നത്. നദിയ, ഹൂഗ്ലി തുടങ്ങി ബി.ജെ.പി വലിയ മുന്നേറ്റം പ്രതീക്ഷിച്ച ജില്ലകളില്‍ പാര്‍ട്ടി പിറകിലായി.
ബി.ജെ.പി രണ്ടാം സ്ഥാനത്ത് തുടരുമ്പോള്‍ കോണ്‍ഗ്രസും ഇടതു മുന്നണിയും ഉള്‍പ്പെടുന്ന സംയുക്ത മോര്‍ച്ച പരാജയത്തിലേക്കാണ്.
![]() |
മോഡിയും സർക്കാരും അവഗണിച്ചു; മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ |