മഞ്ചേശ്വരം- മത്സരിച്ച രണ്ടിടത്തും പരാജയത്തിലേക്ക് കൂപ്പുകുത്തുന്ന കെ. സുരേന്ദ്രനെ ട്രോളി സോഷ്യല്‍ മീഡിയ. അവകാശവാദങ്ങള്‍ക്കപ്പുറം ബി.ജെ.പി കേരളത്തില്‍ വേരുപിടിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന തെരഞ്ഞെടുപ്പാണിത്.
സംസ്ഥാനത്തിന്റെ അങ്ങേയറ്റത്തും ഇങ്ങേയറ്റത്തുമായി മത്സരിച്ച സുരേന്ദ്രന്‍ ഹെലികോപ്റ്ററില്‍ പറന്നാണ് വോട്ടുപിടിച്ചത്. ഇതിനെയാണ് ട്രോളന്മാര്‍ കളിയാക്കുന്നത്.






