തിരുവനന്തപുരം- സംസ്ഥാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തുടർഭരണം ഉറപ്പാക്കി ആദ്യഫല സൂചനകൾ. ഒരു ഘട്ടത്തിൽ പോലും അറുപത് സീറ്റിന് മുകളിൽ ലീഡ് നില ഉയർത്താൻ യു.ഡി.എഫിന് കഴിഞ്ഞില്ല. അതേസമയം, എൽ.ഡി.എഫ് ലീഡ് 89 സീറ്റിൽ വരെയെത്തി. മൂന്നിടത്താണ് എൻ.ഡി.എ മുന്നിൽ. നേമം, പാലക്കാട്, തൃശൂർ എന്നിവടങ്ങളിലാണ് ബി.ജെ.പി മുന്നിൽ. ആലപ്പുഴ ജില്ലയിൽ രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട് ഒഴികെ എല്ലാ സ്ഥലത്തും എൽ.ഡി.എഫാണ് മുന്നിൽ. എറണാകുളം, മലപ്പുറം ജില്ലകളിലാണ് യു.ഡി.എഫ് മുന്നിലെത്തിയത്.