ഖത്തറില്‍ നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴക്ക് സാധ്യത

ദോഹ-ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴക്ക് സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വിഭാഗം. അന്തരീക്ഷത്തില്‍ മേഘങ്ങളും മൂടല്‍മഞ്ഞും വര്‍ദ്ധിക്കുന്നതിനാല്‍ നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ട്വിറ്ററിലൂടെ അറിയിച്ചു.

ഞായറാഴ്ച വൈകുന്നേരം മുതല്‍ മേഘങ്ങളുടെ അളവ് വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, മഴയുള്ള കാലാവസ്ഥയുടെ സാധ്യത 2021 മെയ് 4 ചൊവ്വാഴ്ച വരെ തുടരും, ചിലപ്പോള്‍ ഇടിമിന്നലോടുകൂടിയ ശക്തമായ കാറ്റും ഉയര്‍ന്ന തിരമാലകളും ഉണ്ടാകാം. ''ക്യുഎംഡി ട്വീറ്റ് ചെയ്തു.

കടല്‍ത്തീരത്ത് മൂടല്‍ മഞ്ഞ് നിറഞ്ഞേക്കുമെന്നതിനാല്‍ കടല്‍ത്തീരത്തുള്ള സ്ഥലങ്ങളില്‍ ദൃശ്യപരത കുറവായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Latest News