സ്വതന്ത്ര പാസ്‌പോർട്ടില്ലാത്ത ആശ്രിതർക്ക് വിസയില്ല

റിയാദ് - സ്വതന്ത്ര പാസ്‌പോർട്ടില്ലാത്ത ആശ്രിതർക്ക് സൗദി വിസ അനുവദിക്കരുതെന്ന് ഹജ്, ഉംറ മന്ത്രാലയത്തോടും വിദേശങ്ങളിലെ സൗദി എംബസികളോടും കോൺസുലേറ്റുകളോടും സൗദി വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു. സൗദി വിസ അനുവദിക്കുന്നതിന് എല്ലാ സന്ദർശകർക്കും ആശ്രിതർക്കും സ്വതന്ത്ര പാസ്‌പോർട്ട് നിർബന്ധമാണെന്ന് വിദേശ മന്ത്രാലയം പറഞ്ഞു. വിദേശ മന്ത്രാലയത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്വതന്ത്ര പാസ്‌പോർട്ടില്ലാത്ത ആശ്രിതർക്ക് ഹജ്, ഉംറ വിസകൾ അനുവദിക്കില്ലെന്ന് ഹജ്, ഉംറ സർവീസ് കമ്പനികളെയും സ്ഥാപനങ്ങളെയും ഹജ്, ഉംറ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സൗദിയിലേക്ക് വരുന്ന മുഴുവൻ വിദേശികളുടെയും വിരലടയാളങ്ങൾ ജവാസാത്ത് ഡയറക്ടറേറ്റ് ശേഖരിക്കുന്നുണ്ട്. ഇതിന് എല്ലാവർക്കും സ്വതന്ത്ര പാസ്‌പോർട്ട് ആവശ്യമാണ്. 

Latest News