പ്രായം 53 ആയിട്ടും മുഖത്ത് ചുളിവില്ല;  രഹസ്യം വെളിപ്പെടുത്തി നടി 

പ്രായം 53 ആയിട്ടും വയസ്സ് കുറച്ചു കാണിക്കുന്ന ടിപ്പുമായി നടി സീമ ജി നായര്‍. 
നടിയായിരുന്ന അമ്മ പങ്കുവച്ച ടിപ്പുകളാണിതെന്നും സീമ തന്റെ യൂട്യൂബ് ചാനലായ സ്‌നേഹ സീമയിലുടെ പറയുന്നു. 
സിനിമാ നടിയായതു കൊണ്ട് യഥാര്‍ഥ പ്രായം പറയരുതെന്നതില്‍ കാര്യമൊന്നുമില്ലെന്നും ജനന തീയിതയടക്കം വെളിപ്പെടുത്തിയാണ് നടിയുടെ വീഡിയോ.

വര്‍ഷങ്ങളായി ഈ ടിപ്‌സ് പിന്തുടരുന്ന കൊണ്ടാണ് പ്രായം അമ്പതു കടന്നിട്ടും തന്റെ മുഖത്ത് ചുളിവുകള്‍ വീഴാത്തതെന്ന് സീമ പറയുന്നു. കസ്തൂരിമഞ്ഞളും തൈരും ചേര്‍ത്ത ഫേസ് പാക്കാണ് ആദ്യം സീമ പരിചയപ്പെടുത്തുന്നത്. ഇതിനായി നാടന്‍ കസ്തൂരിമഞ്ഞള്‍ പൊടിച്ചെടുക്കുകയാണ് ചെയ്യുന്നത്. ശേഷം രണ്ട് ടീസ്പൂണ്‍ കടലമാവിലേയ്ക്ക് അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് തൈരും ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. 

അടുത്തതായി രാത്രി കിടക്കുംമുമ്പ് ഉപയോഗിക്കുന്ന സൗന്ദര്യക്കൂട്ടിനെ കുറിച്ചും താരം പങ്കുവച്ചു. കറ്റാര്‍വാഴയുടെ ജെല്ലിലേക്ക് തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് ഏറെ നല്ലതാണന്നും സീമ പറയുന്നു. 


 

Latest News