ഇതാണോ മുസ്ലിം വേഷം; മലപ്പുറം അസി.കലക്ടര്‍ സഫ്‌നക്ക് വിമര്‍ശം

മലപ്പുറം- മലപ്പുറം അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റ സഫ്‌ന നസറുദ്ധീന്‍ തട്ടമിടാത്തതിനെ ചൊല്ലി വിമര്‍ശം.വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ക്കുതാഴെയാണ് അസി. കലക്ടറുടെ വേഷത്തെ എതിര്‍ത്തും അനുകൂലിച്ചും കമന്റുകള്‍ നിറഞ്ഞത്.

https://www.malayalamnewsdaily.com/sites/default/files/2021/04/30/safna1.jpg
തിരുവനന്തപുരം പേയാട് സ്വദേശിയായ സഫ്‌ന കഴിഞ്ഞ ദിവസമാണ് ചുമതലയേറ്റത്.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ 45ാം റാങ്കും കേരളത്തില്‍ മൂന്നാം റാങ്കും കരസ്ഥമാക്കിയാണ് സഫ്‌ന നസ്‌റുദ്ദീന്‍ അസി. കലക്ടര്‍ പദവിയില്‍ എത്തിയത്. 2019 ബാച്ച് സിവില്‍ സര്‍വീസ് ജേതാവാണ്.
സിവില്‍ സര്‍വീസ് പരീക്ഷ ആദ്യ തവണ തന്നെ എഴുതി ഉയര്‍ന്ന റാങ്ക് നേടിയത് വാര്‍ത്തയായിരുന്നു. പത്താം തരം വരെ തിരുവനന്തപുരം പേരൂര്‍ക്കട കേന്ദ്രീയ വിദ്യാലത്തിലായിരുന്നു പഠനം. സി.ബി.എസ്.ഇ ആള്‍ ഇന്ത്യ ലെവലില്‍ ഒന്നാം റാങ്കോടെ പ്ലസ്ടുവും മാര്‍ ഇവാനിയോസ് കോളേജില്‍ നിന്ന് ഇക്കണോമിക്‌സില്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ ഒന്നാം റാങ്കോടെ ബിരുദവും  നേടിയിരുന്നു. പാങ്ങോട് കേന്ദ്രീയ വിദ്യാലയത്തില്‍ നിന്ന് ഹ്യുമാനിറ്റീസ് വിഷയത്തിലാണ് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയത്.


ന്യൂമാഹിയിലെ കുടുംബത്തില്‍ ഒരു സ്ത്രീ കൂടി കോവിഡ് ബാധിച്ച് മരിച്ചു; പത്തുദിവസത്തിനിടെ നാലു മരണം

 

Latest News