മസ്‌കത്ത്- ഒമാന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. അല്‍ ഖൈര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ന്യൂനമര്‍ദമാണു മഴക്ക് കാരണം. ശനിയാഴ്ച വരെ മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ഇബ്രി, ശിനാസ്, റുസ്താഖ്, ആമിറാത്ത്, ഖാബൂറ, ഹംറ, ബൗശര്‍, സഹം, സുഹാര്‍, വാദി ഹുസ്തന്‍, വാദി സവാദീ തുടങ്ങിയ സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്തു.
വിവിധ ഗവര്‍ണറേറ്റുകളില്‍ രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഉച്ചയോടെ ശക്തമായ ഇടിമിന്നലോടെ മഴ പെയ്തു. അതേസമയം, മഴയും മഴക്കാറും കനത്ത കാറ്റുമായി നിറഞ്ഞു നിന്ന സ്ഥലങ്ങളില്‍ അന്തരീക്ഷത്തില്‍ തണുപ്പും വര്‍ധിച്ചുവരികയാണ്.
വിവിധ ഗവര്‍ണറേറ്റുകളില്‍ പെയ്ത കനത്ത മഴയില്‍ റോഡുകളില്‍ വെളളം കയറി പല സ്ഥലങ്ങളിലും ഗതാഗത തടസം അനുഭവപ്പെട്ടു.