കുവൈത്ത് സിറ്റി- ഓക്‌സിജനും മെഡിക്കല്‍ ഉപകരണങ്ങളും വഹിച്ചുള്ള ആദ്യവിമാനം കുവൈത്തില്‍നിന്ന് നാളെ ഇന്ത്യയില്‍ എത്തും.
ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, വെന്റിലേറ്ററുകള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍, മറ്റു ചികിത്സാ ഉപകരണങ്ങള്‍ തുടങ്ങി ഇന്ത്യയിലെ ആശുപത്രികളില്‍ നിലവില്‍ ക്ഷാമമുള്ള വസ്തുക്കളാണ് എത്തിക്കുന്നതെന്ന് ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി ജാസിം അല്‍ നജീം അറിയിച്ചു. ദുരിതം അകറ്റുന്നതിന് ഇന്ത്യയുമായി യോജിച്ച് പ്രവര്‍ത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ദുരന്ത നിവാരണ വസ്തുക്കള്‍ എത്തിക്കുന്നത്.
ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് ഡോ.അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചത് സ്ഥാനപതി അനുസ്മരിച്ചു. ഇന്ത്യയിലേക്ക് അടിയന്തര സഹായം എത്തിക്കാന്‍ കുവൈത്ത് മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്.