ദോഹ- ഖത്തറിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കെ എം സി സി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മിനിസ്ട്രി ഓഫ് കോമേഴ്സ് മുന്‍ ഉദ്യോഗസ്ഥനും ആയിരുന്ന ആയ പി. എ. മുബാറകിന്റെ (ക്ലീയര്‍ ഫാസ്റ്റ് ,മാനേജിംഗ് ഡയറക്ടര്‍) ഭാര്യ നാജിയ മുബാറക് ഇന്ന് വെളുപ്പിന് ദോഹ ഹമദ് ഹോസ്പിറ്റലില്‍ നിര്യാതയായി. 55 വയസ്സായിരുന്നു
കോവിഡ് ബാധിച്ച് കഴിഞ്ഞ ഒരു മാസത്തോളമായി ഹമദ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ഹൃദായാഘാതം മൂലമായിരുന്നു മരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി മുബാറക് അറിയിച്ചു.
ആലപ്പുഴ കണ്ടത്തില്‍ മുഹമ്മദ് ഹസ്സന്റെ മകളാണ്. നാദിയ (ദുബായ്) ഫാത്തിമ (ഖത്തര്‍) എന്നിവര്‍ മക്കളും മുഹമ്മദ് ഷമീന്‍ (ഇത്തിസാലാത് , ദുബായ) മുഹമ്മദ് പര്‍വീസ് (ഖത്തര്‍ ഫൌണ്ടേഷന്‍ ) എന്നിവര്‍ മരുമക്കളുമാണ്.
വെള്ളി രാത്രി ഇശാ നമസ്‌കാരാന്തരം അബു ഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കും.
![]() |
വിയര്‍പ്പില്‍ കുളിച്ച ഡോക്ടറുടെ ചിത്രവും ട്വീറ്റും വൈറലായി |