Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ 3600 പേര്‍ കൂടി മരിച്ചു; പുതിയ കോവിഡ് കേസുകള്‍ 3,79,257

ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ 3,79,257 പുതിയ കോവിഡ് 19 കേസുകളും 3645 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗ ബാധ 1,83,76,524 ആയി വര്‍ധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.


24 മണിക്കൂറിനിടെ 2,69,507 പേര്‍ വിവിധ സംസ്ഥാനങ്ങളില്‍ രോഗം ഭേദമായി ആശുപത്രികള്‍ വിട്ടു. മൊത്തം 1,50,86,878 രോഗമുക്തിയാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 30,84,814 ആണ് നിലവില്‍ ആക്ടീവ് കേസുകള്‍. മരണം 2,04,832.
വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 15,00,20,648 പേര്‍ക്ക് കുത്തിവയ്പ് നല്‍കി.

ഒരാഴ്ചയിലേറെയായി രാജ്യത്ത് എല്ലാ ദിവസവും മൂന്ന് ലക്ഷത്തിലധികം കേസുകളാണ് സ്ഥിരീകരിക്കുന്നത്.  ഏപ്രില്‍ 15 മുതല്‍ 2 ലക്ഷത്തിലധികം കോവിഡ് ബാധ്യയാണ് റിപ്പോര്‍ട്ട് ചെയ്തത്. മൊത്തം രോഗബാധയുടെ 16.79 ശതമാനമാണ് ആക്ടീവ് കേസുകള്‍.   ദേശീയ തലത്തില്‍ രോഗമുക്തി നിരക്ക്  82.10 ശതമാനമായി കുറഞ്ഞു.


രോഗമുക്തി നേടിയവരുടെ എണ്ണം 1, 50, 86,878 ആയി ഉയര്‍ന്നു. മരണനിരക്ക് 1.11 ശതമാനമായി കുറഞ്ഞു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കണക്കനുസരിച്ച്  2021 ഏപ്രില്‍ 28 വരെ 28,44,71,979 സാമ്പിളുകള്‍ പരിശോധിച്ചു. 7,68,190 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്.


മക്കളും അമ്മയും കരയുന്നതു കണ്ടു; ചെറുപ്പക്കാരന് ബെഡ് നല്‍കി വീട്ടിലേക്ക് മടങ്ങിയ വയോധികന്‍ മരിച്ചു

യു.എന്‍ സഹായ വാഗ്ദാനം ഇന്ത്യ നിരസിച്ചു; മികച്ച സംവിധാനമുണ്ടെന്ന് മറുപടി

 

Latest News