മക്കളും അമ്മയും കരയുന്നതു കണ്ടു; ചെറുപ്പക്കാരന് ബെഡ് നല്‍കി വീട്ടിലേക്ക് മടങ്ങിയ വയോധികന്‍ മരിച്ചു

നാഗ്പൂര്‍- ആശുപത്രി കിടക്ക കോവിഡ് ബാധിച്ച ചെറുപ്പക്കാരനു നല്‍കി വീട്ടിലേക്ക് മടങ്ങിയ വയോധികന്‍ മരിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. 85 കാരനായ നാരായണ റാവു ദഭാധ്കറാണ് മരിച്ചത്.
ആശുപത്രിയിലെ ബെഡ് ചെറുപ്പക്കാരന് നല്‍കുന്നതായി എഴുതി നല്‍കിയാണ് ഇദ്ദേഹം വീട്ടിലേക്ക് മടങ്ങിയിരുന്നത്. വീട്ടിലെത്തി മൂന്നാം ദിവസമാണ് മരണം.
ഞാന്‍ പരമാവധി ജീവിച്ചുവെന്നും എന്റെ കിടക്ക 40 വയസ്സായ ചെറുപ്പക്കാരന് നല്‍കണമെന്നുമാണ് ഇദ്ദേഹം ആശുപത്രി ജീവനക്കാരോട് പറഞ്ഞത്. ആശുപത്രിയില്‍ തുടരണമെന്നും വീട്ടിലേക്ക് മടങ്ങരുതെന്നും ഡോക്ടര്‍മാര്‍ കര്‍ശനമായി പറഞ്ഞുവെങ്കിലും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിയ 40 കാരന്റെ അമ്മയുടേയും അയാളുടെ മക്കളുടേയും നിലവിളിയാണ് നാരായണ റാവുവിനെ ഉറച്ച തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്.
ആ മക്കള്‍ക്കാണ് അയാളെ കൂടുതല്‍ ആവശ്യമെന്നായിരുന്നു ആശുപത്രി ജീവനക്കാരോട് നാരായണ റാവുവിന്റെ മറുപടി.
കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന ഓക്‌സജിന്‍ തോത് കുറഞ്ഞ നിലയിലാണ് റാവുവിനെ നാഗ്പൂരിലെ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
40 വയസ്സായ മകനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു കിട്ടാന്‍ മാതാവ് നിലവിളിക്കുന്നത് കണ്ടാണ് നാരായണ റാവു വീട്ടിലേക്ക് മടങ്ങാനും ബെഡ് യുവാവിന് നല്‍കാനും തീരുമാനിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു.
ചെറുപ്പക്കാരനായ രോഗിയെ കുറിച്ച് പറഞ്ഞ അച്ഛന്‍ അവസാന നിമിഷങ്ങള്‍ കുടുംബത്തോടൊപ്പം വീട്ടില്‍ ചെലവഴിക്കാനാണ് തീരുമാനിച്ചതെന്ന് നാരായണ റാവുവിന്റെ മകള്‍ പറഞ്ഞു.


സൗദി അറാംകോ ഓഹരി വാങ്ങാനൊരുങ്ങി പ്രമുഖ ചൈനീസ് നിക്ഷേപകര്‍

പ്രവാചകന്റെ പള്ളിയില്‍ വനിതാ സേന; ഇവര്‍ക്കിത് ജോലി മാത്രമല്ല, ബഹുമതിയും

 

Latest News