ദുബൈ- ഏകദേശം ഒരു ലക്ഷം രൂപയുടെ തർക്കത്തെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ മൂന്നു പേർ കുത്തേറ്റ് മരിച്ചു. ദുബൈ നായിഫിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് പത്ത് ഏഷ്യൻ സ്വദേശികളെ അറസ്റ്റ് ചെയ്തു. പതിമൂന്നു പേർ ഏറ്റുമുട്ടുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് ദുബൈ പോലീസ് സംഭവ സ്ഥലത്തെത്തിയത്. എന്നാൽ ഇവിടെ മൂന്നു മൃതദേഹങ്ഹളാണ് കണ്ടെത്തിയത്. കത്തിയും മരക്കഷ്ണങ്ങളും ഉപയോഗിച്ചായിരുന്നു അക്രമണം. ഏഴു പേർ ഇവിടെ നിന്ന് രക്ഷപ്പെട്ടു. ഇവരെ പിടികൂടിയതായി അധികൃതർ അറിയിച്ചു. അതേസമയം, മരിച്ചവരുടെയും പ്രതികളുടെയും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.