ഇന്ത്യയില്‍ കോവിഡ് വീണ്ടും കുതിച്ചുയര്‍ന്നു, 3,60,960 പേര്‍ക്ക് കൂടി രോഗം,മരണം 3293

ന്യൂദല്‍ഹി- രാജ്യത്ത് 3,60,960 പേര്‍ക്ക് കൂടി 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചു. 3293 മരണവും റിപ്പോര്‍ട്ട് ചെയ്തു. മരണ സംഖ്യ രണ്ട് ലക്ഷം കവിഞ്ഞു.പ്രതിദിന കേസുകളില്‍ റെക്കോര്‍ഡ് വര്‍ധനയാണിതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ മൊത്തം രോഗബാധ 1,79,97,267 ആയി വർധിച്ചു. 2,01,187 ആണ് മരണ സംഖ്യ.

ഒരാഴ്ചയായി വിവിധ സംസ്ഥാനങ്ങളിലായി മൂന്ന് ലക്ഷത്തിലേറെ കോവിഡ് കേസുകളാണ് സ്ഥരീകരിക്കുന്നത്. ആക്ടീവ് കേസുകള്‍ 30 ലക്ഷമായി ഉയർന്നു.

മഹാരാഷ്ട്രയില്‍ 900 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. സംസ്ഥാനത്ത് 66,358 പുതിയ കേസുകള്‍ റിപ്പോർട്ട് ചെയ്തു. രോഗബാധയില്‍ ഉത്തർപ്രദേശാണ് രണ്ടാം സ്ഥാനത്ത്- 32921. കേരളത്തില്‍ 32819 കേസുകളും കർണാടകയില്‍ 31830 കേസുകളും സ്ഥിരീകരിച്ചു.


പാക്കിസ്ഥാനില്‍ 100 കോടി ഡോളര്‍ കിട്ടിയതിന്റെ ആഘോഷം, പ്രവാസികള്‍ക്ക് ആനുകൂല്യങ്ങള്‍

തനിച്ചായ അച്ഛനെ വീണ്ടും വിവാഹം കഴിപ്പിച്ച് മകള്‍, പ്രകീര്‍ത്തിച്ച് സോഷ്യല്‍ മീഡിയ

 

Latest News